Saturday, October 25, 2008

മഞ്ഞപ്പാട്ട്...

മഞ്ഞക്കാട്ടില്‍ പോയാല്‍ പിന്നെ
മഞ്ഞക്കിളിയെ പിടിക്കാല്ലൊ,
മഞ്ഞക്കിളിയെ പിടിച്ചാല്‍ പിന്നെ
ചപ്പും ചവറും പറിക്കാല്ലൊ.
ചപ്പും ചവറും പറിച്ചാല്‍ പിന്നെ
ഉപ്പും മുളകും തിരുമ്മാല്ലൊ.
ഉപ്പും മുളകും തിരുമ്മിയാല്‍ പിന്നെ-
ചട്ടീലിട്ടു പൊരിക്കാല്ലൊ.
ചട്ടീലിട്ടു പൊരിച്ചാല്‍ പിന്നെ
പച്ചിലവെട്ടിപൊതിയാല്ലൊ.
പചിലവെട്ടിപ്പൊതിഞ്ഞാല്‍ പിന്നെ-
തണ്ടന്‍ പടിക്കല്‍ ചെല്ലാല്ലൊ.
തണ്ടന്‍ പടിക്കല്‍ ചെന്നാല്‍ പിന്നെ-
കള്ളിത്തിരി മോന്താല്ലൊ.
കള്ളിത്തിരി മോന്ത്യാല്‍ പിന്നെ
അമ്മേം പെങ്ങളേം തല്ലാല്ലൊ.
അമ്മേം പെങ്ങളേം തല്ലാല്ല്യാല്‍ പിന്നെ-
കോലോത്തും വതില്ക്കല്‍ ചെല്ലാലൊ.
കോലോത്തും വതില്ക്കല്‍ ചെന്നല്‍ പിന്നെ-
കാര്യം കൊണ്ടിത്തിരി പറയാല്ലൊ
കാര്യം കൊണ്ടിത്തിരി പറഞ്ഞാല്‍ പിന്നെ-
കഴുമ്മെല്‍ കിടന്നങ്ങാടാല്ലൊ...

ആലായാൽ തറ വേണം...

ആലായാൽ തറ വേണം...
ആല്‍ബം : പൂരം
ഗായകന്‍ : നെടുമുടി വേണു

ആലായാൽ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേർന്നൊരു കുളവും വേണം (ആലായാൽ)
കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാൻ ചന്ദനം വേണം (കുളിപ്പാനായ്)
(ആലായാൽ)

പൂവായാൽ മണം വേണം പൂമാനായാൽ ഗുണം വേണം (2)
പൂമാനിനിമാർകളായാലടക്കം വേണം (പൂവായാൽ)
നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണം (2)
നാടിന്നു ഗുണമുള്ള പ്രജകൾ വേണം (നാടായാൽ)
(ആലായാൽ)

യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ (2)
ഊണുറക്കമുപേക്ഷിപ്പാ‍ൻ ലക്ഷ്‌മണൻ നല്ലൂ (യുദ്ധത്തിങ്കൽ)
പടയ്‌ക്കു ഭരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ (2)
പറക്കുന്ന പക്ഷികളിൽ ഗരുഢൻ നല്ലൂ (യുദ്ധത്തിങ്കൽ)
(ആലായാൽ)

മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വർണ്ണേ നല്ലൂ (2)
മങ്ങാതിരിപ്പാൻ നിലവിളക്കു നല്ലൂ (മങ്ങാട്ടച്ചനു)
പാലിയത്തച്ചനുപാ‍യം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ (2)
പാരാതിരിപ്പാൻ ചില പദവി നല്ലൂ (പാലിയത്തച്ചനു)
(ആലായാൽ)

ഒരുവന്‍ ഈ വഴി പോരണുണ്ടേ...

തെയ്യോം തകതാരോം തിത്തോം
തിത്തക താര തിനന്തിനം താരം (2)
തെയ്യക്കം താരോ ഏലക്കം മേലോ
തെയ്യക്കം താരോ ഏലക്കം മേലോ

തീപ്പൊരി കണ്ണിലുണ്ടേ, തെളയ്ക്കുമൊരാകടല്‍ ചങ്കിലുണ്ടേ...
മാനം മുഴുക്കെച്ചെതയില്‍ എരിഞ്ഞതിന്‍ ചാരം ധരിച്ചുംകൊണ്ടേ,
ഒരുവന്‍ ഈ വഴി പോരണുണ്ടേ...
ഒരുവന്‍ ഈ വഴി പോരണുണ്ടേ...

തെയ്യോം തകതാരോം തിത്തോം
ഇത്തരമുള്ളവനാരെടി പെണ്ണേ
ഏലോം തക ഏലകം തിത്തക
ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ
തെയ്യക്കം താരോ ഏലക്കം മേലോ
തെയ്യക്കം താരോ ഏലക്കം മേലോ

നോക്കിലും വാക്കിലും കൂര്‍ത്തമുനയുള്ള കാണാത്ത ശൂലമുണ്ടേ...
കൈയിലും മെയ്യിലും മാലേടെചേലില് പാമ്പുകളാടണുണ്ടേ,
ഒരുവന്‍ ഈ വഴി പോരണുണ്ടേ...
ഒരുവന്‍ ഈ വഴി പോരണുണ്ടേ...

തെയ്യോം തകതാരോം തിത്തോം
അങ്ങനെയുള്ളവനാരെടി പെണ്ണേ
ഏലോം തക ഏലകം തിത്തക
അങ്ങുവടക്കുള്ളോരരെടി കണ്ണേ
തെയ്യക്കം താരോ ഏലക്കം മേലോ
തെയ്യക്കം താരോ ഏലക്കം മേലോ

താളം പിളയ്ക്കുണ ഉള്‍ത്തുടികേട്ട് താണ്ഡവമാടണുണ്ടേ...
കണ്ണീര്‍ത്തുള്ളികള്‍ മുത്തുകള്‍ പോലെ വെട്ടിത്തിളങ്ങണുണ്ടേ,
ഒരുവന്‍ ഈ വഴി പോരണുണ്ടേ...
ഒരുവന്‍ ഈ വഴി പോരണുണ്ടേ...

തെയ്യോം തകതാരോം തിത്തോം
ഇത്തരമുള്ളവനാരെടി പെണ്ണേ
ഏലോം തക ഏലകം തിത്തക
ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ
തെയ്യക്കം താരോ ഏലക്കം മേലോ
തെയ്യക്കം താരോ ഏലക്കം മേലോ

നാലുപേരൊന്നിച്ചുകൂടണ ദിക്കില് ആളിനശക്തിയുണ്ടേ...
പണ്ടൊരുകാലത്തു ചെയ്ത പാപത്താലേറ്റൊരു ശാപം കൊണ്ടേ,
ഒരുവന്‍ ഈ വഴി പോരണുണ്ടേ...
ഒരുവന്‍ ഈ വഴി പോരണുണ്ടേ...

തെയ്യോം തകതാരോം തിത്തോം
ഇത്തരമുള്ളവനാരെടി പെണ്ണേ
ഏലോം തക ഏലകം തിത്തക
ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ
തെയ്യക്കം താരോ ഏലക്കം മേലോ
തെയ്യക്കം താരോ ഏലക്കം മേലോ
--

തമ്പുരാന്റെ തീണ്ടല്‍..

എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്
എന്തു തന്റെ തീണ്ടലാണ്, എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല് (4)

മാറടാ മാറാടാ മാറാടങ്ങട് മാറാടാ...
മാറടാ മാറാടാ പാക്കനാരേ മാറടാ...
എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്
എന്തു തന്റെ തീണ്ടലാണ്, എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്

ഉപ്പുകുത്ത്യാ മുളയ്ക്കുമോ വേലീമേ പടരുമോ...
ഉപ്പുകുത്ത്യാ മുളയ്ക്കുമോ... ഉപ്പുകുത്ത്യാ മുളയ്ക്കുമോ... വേലീമേ പടരുമോ...
പിന്നെന്തു തീണ്ടലാണ് തമ്പുരാ‍ന്റെ തീണ്ടല്...
പിന്നെന്തു തീണ്ടലാണ്... പിന്നെന്തു തീണ്ടലാണ്... തമ്പുരാ‍ന്റെ തീണ്ടല്...

മത്സ്യമുള്ള നീറ്റിലേ കുളിയ്ക്കാമോ കൊറിയ്ക്കമോ...
ഉപ്പിച്ച വെള്ളമിറക്കമോ...
പിന്നെന്തു തീണ്ടലാണ് തമ്പുരാ‍ന്റെ തീണ്ടല്...
പിന്നെന്തു തീണ്ടലാണ്... പിന്നെന്തു തീണ്ടലാണ്... തമ്പുരാ‍ന്റെ തീണ്ടല്...
മാറടാ മാറാടാ മാറാടങ്ങട് മാറാടാ...
മാറടാ മാറാടാ പാക്കനാരേ മാറടാ...
എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്
എന്തു തന്റെ തീണ്ടലാണ്, എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്

ആകാശത്തമ്പെയ്താല്‍ ആകാശം തുളയുമോ?
ആകാശത്തമ്പെയ്താല്‍... ആകാശത്തമ്പെയ്താല്‍ ആകാശം തുളയുമോ?
പിന്നെന്തു തീണ്ടലാണ് തമ്പുരാ‍ന്റെ തീണ്ടല്...
പിന്നെന്തു തീണ്ടലാണ്... പിന്നെന്തു തീണ്ടലാണ്... തമ്പുരാ‍ന്റെ തീണ്ടല്...

തൊട്ടു തീണ്ട്യാല് കറുക്കുമോ വെളുക്കുമോ?
തീണ്ട്യാല് കറുക്കുമോ, തീണ്ട്യാല് വെളുക്കുമോ? ചുമക്കുമോ കറുക്കുമോ?
പിന്നെന്തു തീണ്ടലാണ് തമ്പുരാ‍ന്റെ തീണ്ടല്...
പിന്നെന്തു തീണ്ടലാണ്... പിന്നെന്തു തീണ്ടലാണ്... തമ്പുരാ‍ന്റെ തീണ്ടല്...

എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്
എന്തു തന്റെ തീണ്ടലാണ്, എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല് (2)
എന്തു തന്റെ തീണ്ടലാണ്, എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്
പിന്നെന്തു തീണ്ടലാണ്... പിന്നെന്തു തീണ്ടലാണ്... തമ്പുരാ‍ന്റെ തീണ്ടല്
--

പെണ്ണുകെട്ട്‌

നേരം പുലര്‍കാലെ നേരത്തെണീറ്റവളു
മുറ്റം നാലുപുറങ്ങടിച്ചും തീര്‍ത്തേ... (2)
മുറ്റം നാലുപുറങ്ങടിച്ചും തീര്‍ത്തൊരു പെണ്ണുവള്‌
അരിതക കഞ്ഞിക്കവള് വെള്ളം കോരി... (2)
അരിതക കഞ്ഞിക്കവള് വെള്ളം കോരി നില്‍ക്കുമ്പള്
തെക്കോട്ടു നിന്നൊരു വിളിയും കേട്ടേ... (2)
ആരാണ് എവരാണ് എവിടെന്ന് വന്നവരാണ്
എന്തിനുവന്നുള്ള വിരുന്നുകാര്...
നിന്നുടെ പേര്, നിന്നുടെ പേരെന്തമോളെ...
നിന്നുടെ അപ്പനുമമ്മേം എങ്ങുപോയി...
എന്നുടെ പേര്, മുല്ലാന്നാണേട്ടോ...
കോലോത്തെ കൊച്ചുമുല്ലാന്ന് വിളിക്കും കേട്ടോ...
താനോര്‍ താനോ താനോര്‍ തന്തിനര്‍ താനോ
താനോര്‍ തന്തിനര്‍ താനോ താനോര്‍ താനോ
എന്നുടെ അപ്പനുമമ്മേം പണിക്കവര്‍ പോയേക്കാണ്
ഉച്ചയ്ക്ക് കഞ്ഞികുടിക്കാന്‍ വരുമിവിടെ... (2)
വിട്ടുള്ളപായേല്‍ നിങ്ങള് ഇരിക്കിന്‍ നിങ്ങള്
വായമേക്കാര്, തെക്കുന്നു വന്നുള്ള വിരുന്നുകാര്...
വിട്ടുള്ള പായേലവര് ഇരിന്നങ്ങനെ നോക്കുമ്പോള്
മുല്ലേടെ അപ്പനമ്മേടേം വരവും കണ്ടേ...
ആരാണ്, എവരാണ്, എവിടെന്നു വന്നവരാണ്
എന്തിനു വന്നുള്ള വിരുന്നുകാര്...
തെക്കുന്നു വന്നുള്ള വിരുന്നുകാരാണ് ഞങ്ങള്‍
മുല്ലേനെ പെണ്ണുകാ‍ണാന്‍ വന്നതാണ്... (2)
ഇവിടെന്നുമെട്ടാം പക്കം ചെക്കനും ചെക്കന്റെ കൂട്ടുകാരും
മുല്ലേനെ പെണ്ണുകാണാന്‍ വരുമിവിടെ...
അവിടുന്നുമെട്ടാം പക്കം നിങ്ങളും നിങ്ങടെ കാര്‍ന്നോന്മാരും
ഞങ്ങടെ വീടൊന്നു കണ്ടിടേണം...
അവിടുന്നും പതിനഞ്ചാം പക്കം തികഞ്ഞൊരു ഞായറാഴ്ച
മുല്ലേനെ പെണ്ണുകെട്ടാന്‍ വരുമിവിടെ... (2)
നാലുകാല് പന്തലകത്ത് തികഞ്ഞൊരു തറവാട്ടില്
മുല്ലേനെ പെണ്ണുകെട്ടാന്‍ വരുമിവിടെ... (2)
അപ്പനൊടമസ്ഥനും നാട്ടുകാരുടെ മുന്നില് വെച്ച്
മുല്ലേനെ പെണ്ണുകെട്ടി കൊണ്ടുപോകും... (2)

നേരം പുലര്‍ക്കാലേ... താനോര്‍ തന്തിനര്‍ താനോര്‍
മുല്ലേനെ പെണ്ണുകെട്ടി കൊണ്ടുപോകും.
മുല്ലേനെ പെണ്ണുകെട്ടി കൊണ്ടുപോകും.

Sunday, October 12, 2008

വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും...

വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും

കിഴക്കനാറ്‌ ഒതുമല തെളിയെട്ടെ
പടിഞ്ഞാറ്‌ പള്ളിപ്പീഠം തെളിയെട്ടെ
വടക്ക് മധുരക്കോട് തെളിയെട്ടെ
തെക്ക് നമ്പിക്കോട് തെളിയെട്ടെ (2)

ഏഴരനാഴിക വെളുപ്പുള്ളപ്പോള്‍
സൂര്യഭഗവാന്റെ എഴുന്നുള്ളിപ്പ്
കാര്യാന പുറം കേറി കാര്യാന പൊടിതൊടച്ച്
കാര്യാന പുറം കേറി കാര്യാന പൊടിതൊടച്ച്
ചൂര്യഭഗവാന്റെ എഴുന്നുള്ളിപ്പ്
--
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ... (4)

വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ... (2)

മയിലുകേറാ മാമലയില്‍ മയിലാട്ടം കണ്ടു താമസിച്ചേ...
മയിലുകേറാ മാമലയില്‍ മയിലാട്ടം കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

കാളകേറാ പൊന്മലയില്‍ കാളകളി കണ്ടു താമസിച്ചേ...
കാളകേറാ പൊന്മലയില്‍ കാളകളി കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

ആടുകേറാ മാമലയില്‍ ആടുകളി കണ്ടു താമസിച്ചേ...
ആടുകേറാ മാമലയില്‍ ആടുകളി കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

കൊപ്പുകേറാ പൊന്മലയില്‍ കൊപ്പുകളി കണ്ടു താമസിച്ചേ...
കൊപ്പുകേറാ പൊന്മലയില്‍ കൊപ്പുകളി കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

കുയിലുകൂവും മാമലയില്‍ കുയിലാട്ടം കണ്ടു താമസിച്ചേ...
കുയിലുകൂവും മാമലയില്‍ കുയിലാട്ടം കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

കുതിരകേറാ പൊന്മലയില്‍ കുതിരകളി കണ്ടു താമസിച്ചേ...
കുതിരകേറാ പൊന്മലയില്‍ കുതിരകളി കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

ആനകേറാ മാമലയില്‍ ആനകളി കണ്ടു താമസിച്ചേ...
ആനകേറാ മാമലയില്‍ ആനകളി കണ്ടു താമസിച്ചേ...
ആനകേറാ മാമലയില്‍ ആനകളി കണ്ടു താമസിച്ചേ...
ആനകേറാ മാമലയില്‍ ആനകളി കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും...
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

ആടുപാമ്പേ ആടാടു പാമ്പേ

ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ...
ആടുപാമ്പേ ആടാടുപാമ്പേ കാവിലിളം പാമ്പേ...

എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ...
പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ...
മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ...
മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ...
ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ...
പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ...
പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ...
പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ...
ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ...
ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ...
ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ...
പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ...
പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)