Saturday, October 25, 2008

മഞ്ഞപ്പാട്ട്...

മഞ്ഞക്കാട്ടില്‍ പോയാല്‍ പിന്നെ
മഞ്ഞക്കിളിയെ പിടിക്കാല്ലൊ,
മഞ്ഞക്കിളിയെ പിടിച്ചാല്‍ പിന്നെ
ചപ്പും ചവറും പറിക്കാല്ലൊ.
ചപ്പും ചവറും പറിച്ചാല്‍ പിന്നെ
ഉപ്പും മുളകും തിരുമ്മാല്ലൊ.
ഉപ്പും മുളകും തിരുമ്മിയാല്‍ പിന്നെ-
ചട്ടീലിട്ടു പൊരിക്കാല്ലൊ.
ചട്ടീലിട്ടു പൊരിച്ചാല്‍ പിന്നെ
പച്ചിലവെട്ടിപൊതിയാല്ലൊ.
പചിലവെട്ടിപ്പൊതിഞ്ഞാല്‍ പിന്നെ-
തണ്ടന്‍ പടിക്കല്‍ ചെല്ലാല്ലൊ.
തണ്ടന്‍ പടിക്കല്‍ ചെന്നാല്‍ പിന്നെ-
കള്ളിത്തിരി മോന്താല്ലൊ.
കള്ളിത്തിരി മോന്ത്യാല്‍ പിന്നെ
അമ്മേം പെങ്ങളേം തല്ലാല്ലൊ.
അമ്മേം പെങ്ങളേം തല്ലാല്ല്യാല്‍ പിന്നെ-
കോലോത്തും വതില്ക്കല്‍ ചെല്ലാലൊ.
കോലോത്തും വതില്ക്കല്‍ ചെന്നല്‍ പിന്നെ-
കാര്യം കൊണ്ടിത്തിരി പറയാല്ലൊ
കാര്യം കൊണ്ടിത്തിരി പറഞ്ഞാല്‍ പിന്നെ-
കഴുമ്മെല്‍ കിടന്നങ്ങാടാല്ലൊ...

ആലായാൽ തറ വേണം...


ആലായാൽ തറ വേണം...
ആല്‍ബം : പൂരം
ഗായകന്‍ : നെടുമുടി വേണു

ആലായാൽ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേർന്നൊരു കുളവും വേണം (ആലായാൽ)
കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാൻ ചന്ദനം വേണം (കുളിപ്പാനായ്)
(ആലായാൽ)

പൂവായാൽ മണം വേണം പൂമാനായാൽ ഗുണം വേണം (2)
പൂമാനിനിമാർകളായാലടക്കം വേണം (പൂവായാൽ)
നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണം (2)
നാടിന്നു ഗുണമുള്ള പ്രജകൾ വേണം (നാടായാൽ)
(ആലായാൽ)

യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ (2)
ഊണുറക്കമുപേക്ഷിപ്പാ‍ൻ ലക്ഷ്‌മണൻ നല്ലൂ (യുദ്ധത്തിങ്കൽ)
പടയ്‌ക്കു ഭരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ (2)
പറക്കുന്ന പക്ഷികളിൽ ഗരുഢൻ നല്ലൂ (യുദ്ധത്തിങ്കൽ)
(ആലായാൽ)

മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വർണ്ണേ നല്ലൂ (2)
മങ്ങാതിരിപ്പാൻ നിലവിളക്കു നല്ലൂ (മങ്ങാട്ടച്ചനു)
പാലിയത്തച്ചനുപാ‍യം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ (2)
പാരാതിരിപ്പാൻ ചില പദവി നല്ലൂ (പാലിയത്തച്ചനു)
(ആലായാൽ)

ഒരുവന്‍ ഈ വഴി പോരണുണ്ടേ...

തെയ്യോം തകതാരോം തിത്തോം
തിത്തക താര തിനന്തിനം താരം (2)
തെയ്യക്കം താരോ ഏലക്കം മേലോ
തെയ്യക്കം താരോ ഏലക്കം മേലോ

തീപ്പൊരി കണ്ണിലുണ്ടേ, തെളയ്ക്കുമൊരാകടല്‍ ചങ്കിലുണ്ടേ...
മാനം മുഴുക്കെച്ചെതയില്‍ എരിഞ്ഞതിന്‍ ചാരം ധരിച്ചുംകൊണ്ടേ,
ഒരുവന്‍ ഈ വഴി പോരണുണ്ടേ...
ഒരുവന്‍ ഈ വഴി പോരണുണ്ടേ...

തെയ്യോം തകതാരോം തിത്തോം
ഇത്തരമുള്ളവനാരെടി പെണ്ണേ
ഏലോം തക ഏലകം തിത്തക
ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ
തെയ്യക്കം താരോ ഏലക്കം മേലോ
തെയ്യക്കം താരോ ഏലക്കം മേലോ

നോക്കിലും വാക്കിലും കൂര്‍ത്തമുനയുള്ള കാണാത്ത ശൂലമുണ്ടേ...
കൈയിലും മെയ്യിലും മാലേടെചേലില് പാമ്പുകളാടണുണ്ടേ,
ഒരുവന്‍ ഈ വഴി പോരണുണ്ടേ...
ഒരുവന്‍ ഈ വഴി പോരണുണ്ടേ...

തെയ്യോം തകതാരോം തിത്തോം
അങ്ങനെയുള്ളവനാരെടി പെണ്ണേ
ഏലോം തക ഏലകം തിത്തക
അങ്ങുവടക്കുള്ളോരരെടി കണ്ണേ
തെയ്യക്കം താരോ ഏലക്കം മേലോ
തെയ്യക്കം താരോ ഏലക്കം മേലോ

താളം പിളയ്ക്കുണ ഉള്‍ത്തുടികേട്ട് താണ്ഡവമാടണുണ്ടേ...
കണ്ണീര്‍ത്തുള്ളികള്‍ മുത്തുകള്‍ പോലെ വെട്ടിത്തിളങ്ങണുണ്ടേ,
ഒരുവന്‍ ഈ വഴി പോരണുണ്ടേ...
ഒരുവന്‍ ഈ വഴി പോരണുണ്ടേ...

തെയ്യോം തകതാരോം തിത്തോം
ഇത്തരമുള്ളവനാരെടി പെണ്ണേ
ഏലോം തക ഏലകം തിത്തക
ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ
തെയ്യക്കം താരോ ഏലക്കം മേലോ
തെയ്യക്കം താരോ ഏലക്കം മേലോ

നാലുപേരൊന്നിച്ചുകൂടണ ദിക്കില് ആളിനശക്തിയുണ്ടേ...
പണ്ടൊരുകാലത്തു ചെയ്ത പാപത്താലേറ്റൊരു ശാപം കൊണ്ടേ,
ഒരുവന്‍ ഈ വഴി പോരണുണ്ടേ...
ഒരുവന്‍ ഈ വഴി പോരണുണ്ടേ...

തെയ്യോം തകതാരോം തിത്തോം
ഇത്തരമുള്ളവനാരെടി പെണ്ണേ
ഏലോം തക ഏലകം തിത്തക
ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ
തെയ്യക്കം താരോ ഏലക്കം മേലോ
തെയ്യക്കം താരോ ഏലക്കം മേലോ
--

തമ്പുരാന്റെ തീണ്ടല്‍..

എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്
എന്തു തന്റെ തീണ്ടലാണ്, എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല് (4)

മാറടാ മാറാടാ മാറാടങ്ങട് മാറാടാ...
മാറടാ മാറാടാ പാക്കനാരേ മാറടാ...
എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്
എന്തു തന്റെ തീണ്ടലാണ്, എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്

ഉപ്പുകുത്ത്യാ മുളയ്ക്കുമോ വേലീമേ പടരുമോ...
ഉപ്പുകുത്ത്യാ മുളയ്ക്കുമോ... ഉപ്പുകുത്ത്യാ മുളയ്ക്കുമോ... വേലീമേ പടരുമോ...
പിന്നെന്തു തീണ്ടലാണ് തമ്പുരാ‍ന്റെ തീണ്ടല്...
പിന്നെന്തു തീണ്ടലാണ്... പിന്നെന്തു തീണ്ടലാണ്... തമ്പുരാ‍ന്റെ തീണ്ടല്...

മത്സ്യമുള്ള നീറ്റിലേ കുളിയ്ക്കാമോ കൊറിയ്ക്കമോ...
ഉപ്പിച്ച വെള്ളമിറക്കമോ...
പിന്നെന്തു തീണ്ടലാണ് തമ്പുരാ‍ന്റെ തീണ്ടല്...
പിന്നെന്തു തീണ്ടലാണ്... പിന്നെന്തു തീണ്ടലാണ്... തമ്പുരാ‍ന്റെ തീണ്ടല്...
മാറടാ മാറാടാ മാറാടങ്ങട് മാറാടാ...
മാറടാ മാറാടാ പാക്കനാരേ മാറടാ...
എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്
എന്തു തന്റെ തീണ്ടലാണ്, എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്

ആകാശത്തമ്പെയ്താല്‍ ആകാശം തുളയുമോ?
ആകാശത്തമ്പെയ്താല്‍... ആകാശത്തമ്പെയ്താല്‍ ആകാശം തുളയുമോ?
പിന്നെന്തു തീണ്ടലാണ് തമ്പുരാ‍ന്റെ തീണ്ടല്...
പിന്നെന്തു തീണ്ടലാണ്... പിന്നെന്തു തീണ്ടലാണ്... തമ്പുരാ‍ന്റെ തീണ്ടല്...

തൊട്ടു തീണ്ട്യാല് കറുക്കുമോ വെളുക്കുമോ?
തീണ്ട്യാല് കറുക്കുമോ, തീണ്ട്യാല് വെളുക്കുമോ? ചുമക്കുമോ കറുക്കുമോ?
പിന്നെന്തു തീണ്ടലാണ് തമ്പുരാ‍ന്റെ തീണ്ടല്...
പിന്നെന്തു തീണ്ടലാണ്... പിന്നെന്തു തീണ്ടലാണ്... തമ്പുരാ‍ന്റെ തീണ്ടല്...

എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്
എന്തു തന്റെ തീണ്ടലാണ്, എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല് (2)
എന്തു തന്റെ തീണ്ടലാണ്, എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്
പിന്നെന്തു തീണ്ടലാണ്... പിന്നെന്തു തീണ്ടലാണ്... തമ്പുരാ‍ന്റെ തീണ്ടല്
--

പെണ്ണുകെട്ട്‌


നേരം പുലര്‍കാലെ നേരത്തെണീറ്റവളു
മുറ്റം നാലുപുറങ്ങടിച്ചും തീര്‍ത്തേ... (2)
മുറ്റം നാലുപുറങ്ങടിച്ചും തീര്‍ത്തൊരു പെണ്ണുവള്‌
അരിതക കഞ്ഞിക്കവള് വെള്ളം കോരി... (2)
അരിതക കഞ്ഞിക്കവള് വെള്ളം കോരി നില്‍ക്കുമ്പള്
തെക്കോട്ടു നിന്നൊരു വിളിയും കേട്ടേ... (2)
ആരാണ് എവരാണ് എവിടെന്ന് വന്നവരാണ്
എന്തിനുവന്നുള്ള വിരുന്നുകാര്...
നിന്നുടെ പേര്, നിന്നുടെ പേരെന്തമോളെ...
നിന്നുടെ അപ്പനുമമ്മേം എങ്ങുപോയി...
എന്നുടെ പേര്, മുല്ലാന്നാണേട്ടോ...
കോലോത്തെ കൊച്ചുമുല്ലാന്ന് വിളിക്കും കേട്ടോ...
താനോര്‍ താനോ താനോര്‍ തന്തിനര്‍ താനോ
താനോര്‍ തന്തിനര്‍ താനോ താനോര്‍ താനോ
എന്നുടെ അപ്പനുമമ്മേം പണിക്കവര്‍ പോയേക്കാണ്
ഉച്ചയ്ക്ക് കഞ്ഞികുടിക്കാന്‍ വരുമിവിടെ... (2)
വിട്ടുള്ളപായേല്‍ നിങ്ങള് ഇരിക്കിന്‍ നിങ്ങള്
വായമേക്കാര്, തെക്കുന്നു വന്നുള്ള വിരുന്നുകാര്...
വിട്ടുള്ള പായേലവര് ഇരിന്നങ്ങനെ നോക്കുമ്പോള്
മുല്ലേടെ അപ്പനമ്മേടേം വരവും കണ്ടേ...
ആരാണ്, എവരാണ്, എവിടെന്നു വന്നവരാണ്
എന്തിനു വന്നുള്ള വിരുന്നുകാര്...
തെക്കുന്നു വന്നുള്ള വിരുന്നുകാരാണ് ഞങ്ങള്‍
മുല്ലേനെ പെണ്ണുകാ‍ണാന്‍ വന്നതാണ്... (2)
ഇവിടെന്നുമെട്ടാം പക്കം ചെക്കനും ചെക്കന്റെ കൂട്ടുകാരും
മുല്ലേനെ പെണ്ണുകാണാന്‍ വരുമിവിടെ...
അവിടുന്നുമെട്ടാം പക്കം നിങ്ങളും നിങ്ങടെ കാര്‍ന്നോന്മാരും
ഞങ്ങടെ വീടൊന്നു കണ്ടിടേണം...
അവിടുന്നും പതിനഞ്ചാം പക്കം തികഞ്ഞൊരു ഞായറാഴ്ച
മുല്ലേനെ പെണ്ണുകെട്ടാന്‍ വരുമിവിടെ... (2)
നാലുകാല് പന്തലകത്ത് തികഞ്ഞൊരു തറവാട്ടില്
മുല്ലേനെ പെണ്ണുകെട്ടാന്‍ വരുമിവിടെ... (2)
അപ്പനൊടമസ്ഥനും നാട്ടുകാരുടെ മുന്നില് വെച്ച്
മുല്ലേനെ പെണ്ണുകെട്ടി കൊണ്ടുപോകും... (2)

നേരം പുലര്‍ക്കാലേ... താനോര്‍ തന്തിനര്‍ താനോര്‍
മുല്ലേനെ പെണ്ണുകെട്ടി കൊണ്ടുപോകും.
മുല്ലേനെ പെണ്ണുകെട്ടി കൊണ്ടുപോകും.

Sunday, October 12, 2008

വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും...

വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും

കിഴക്കനാറ്‌ ഒതുമല തെളിയെട്ടെ
പടിഞ്ഞാറ്‌ പള്ളിപ്പീഠം തെളിയെട്ടെ
വടക്ക് മധുരക്കോട് തെളിയെട്ടെ
തെക്ക് നമ്പിക്കോട് തെളിയെട്ടെ (2)

ഏഴരനാഴിക വെളുപ്പുള്ളപ്പോള്‍
സൂര്യഭഗവാന്റെ എഴുന്നുള്ളിപ്പ്
കാര്യാന പുറം കേറി കാര്യാന പൊടിതൊടച്ച്
കാര്യാന പുറം കേറി കാര്യാന പൊടിതൊടച്ച്
ചൂര്യഭഗവാന്റെ എഴുന്നുള്ളിപ്പ്
--
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ... (4)

വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ... (2)

മയിലുകേറാ മാമലയില്‍ മയിലാട്ടം കണ്ടു താമസിച്ചേ...
മയിലുകേറാ മാമലയില്‍ മയിലാട്ടം കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

കാളകേറാ പൊന്മലയില്‍ കാളകളി കണ്ടു താമസിച്ചേ...
കാളകേറാ പൊന്മലയില്‍ കാളകളി കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

ആടുകേറാ മാമലയില്‍ ആടുകളി കണ്ടു താമസിച്ചേ...
ആടുകേറാ മാമലയില്‍ ആടുകളി കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

കൊപ്പുകേറാ പൊന്മലയില്‍ കൊപ്പുകളി കണ്ടു താമസിച്ചേ...
കൊപ്പുകേറാ പൊന്മലയില്‍ കൊപ്പുകളി കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

കുയിലുകൂവും മാമലയില്‍ കുയിലാട്ടം കണ്ടു താമസിച്ചേ...
കുയിലുകൂവും മാമലയില്‍ കുയിലാട്ടം കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

കുതിരകേറാ പൊന്മലയില്‍ കുതിരകളി കണ്ടു താമസിച്ചേ...
കുതിരകേറാ പൊന്മലയില്‍ കുതിരകളി കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

ആനകേറാ മാമലയില്‍ ആനകളി കണ്ടു താമസിച്ചേ...
ആനകേറാ മാമലയില്‍ ആനകളി കണ്ടു താമസിച്ചേ...
ആനകേറാ മാമലയില്‍ ആനകളി കണ്ടു താമസിച്ചേ...
ആനകേറാ മാമലയില്‍ ആനകളി കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും...
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

ആടുപാമ്പേ ആടാടു പാമ്പേ


ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ...
ആടുപാമ്പേ ആടാടുപാമ്പേ കാവിലിളം പാമ്പേ...

എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ...
പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ...
മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ...
മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ...
ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ...
പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ...
പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ...
പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ...
ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ...
ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ...
ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ...
പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ...
പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)



Saturday, October 11, 2008

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

പറന്ന് പറന്ന് പറന്ന് ചെല്ലാന് പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

കിലുകിലുങ്ങനെ രാക്കിളികള്‍ വളകിലുക്കിയ കാലം
കിലുകിലുങ്ങനെ രാക്കിളികള്‍ വളകിലുക്കിയ കാലം
കിലുകിലുങ്ങനെ രാക്കിളികള്‍ വളകിലുക്കിയ കാലം

കൊലുകൊലുങ്ങനെ കാട്ടുപൂക്കള്‍
കൊലുകൊലുങ്ങനെ കാട്ടുപൂക്കള്‍
ചിരികള്‍ തൂകിയ കാലം.

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

ജാലകങ്ങള് നീ തുറന്നു ഞാനതിന്റെ കീഴില്‍ നിന്നു
ജാലകങ്ങള് നീ തുറന്നു ഞാനതിന്റെ കീഴില്‍ നിന്നു
ജാലകങ്ങള് നീ തുറന്നു ഞാനതിന്റെ കീഴില്‍ നിന്നു
ജാലകങ്ങള് നീ തുറന്നു ഞാനതിന്റെ കീഴില്‍ നിന്നു

പാട്ടു പാടിയും വീണ മീട്ടിയും പാട്ടു പാടിയും വീണ മീട്ടിയും
കൂട്ടുകാരിയായ്...കൂട്ടുകാരിയായി നീ...

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

മാലകോര്‍ത്തു ഞാന്‍ നിനക്ക് മന്ത്രകോടി വാങ്ങി വെച്ചു...
മാലകോര്‍ത്തു ഞാന്‍ നിനക്ക് മന്ത്രകോടി വാങ്ങി വെച്ചു...
മാലകോര്‍ത്തു ഞാന്‍ നിനക്ക് മന്ത്രകോടി വാങ്ങി വെച്ചു...
പന്തലിട്ടു കാത്തിരുന്നു
പന്തലിട്ടു കത്തിരുന്നു

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

കണ്ടില്ല നിന്നെ മാത്രം
കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നേ മാത്രം
കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നേ മാത്രം
കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നേ മാത്രം
കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നേ മാത്രം...

പൊന്‍കിനാക്കള്‍ പൂത്തകാലം
പൊന്‍കിനാക്കള്‍ പൂത്തകാലം
പൊന്‍കിനാക്കള്‍ പൂത്തകാലം

കോമരതുമ്പീ കോമരതുമ്പീ....

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

Sunday, September 14, 2008

താരക മലരുകള്‍ വിരിയും പാടം ദൂരേ

ചിത്രം : അറബിക്കഥ
രചന : അനില്‍ പനച്ചൂരാന്‍
സംഗീതം : ബിജിബാല്‍
പാടിയത് : വിനീത് ശ്രീനിവാസന്‍

താരക മലരുകള്‍ വിരിയും പാടം ദൂരേ, അങ്ങു ദൂരേ
വാടാമലരുകള്‍ വിരിയും പാടം നെഞ്ചില്‍, ഇടനെഞ്ചില്‍
കതിരുകള്‍ കൊയ്യാന്‍ പോകാം, ഞാനൊരു കൂട്ടായ് കൂടാം
ആകാശത്തമ്പിളിപോലൊരു കൊയ്ത്തരിവാളുണ്ടോ
കരിവളകള്‍ മിന്നും കയ്യില്‍ പൊന്നരിവാളുണ്ടേ

ഉറങ്ങാതിരിക്കിലും, ഉറങ്ങിയെന്നാകിലും
നീയെന്‍ കിനാവിലെ ചെന്താരകം
ഇരുട്ടിന്റെ ജാലകം തുറന്നെത്തി നോക്കുന്നു
ഉറങ്ങാത്ത തോഴനെ വെണ്‍ചന്ദ്രിക
വന്‍മതിലിന്‍ നാട്ടുകാരി നീയെന്‍ സന്ധ്യകളില്‍ കുങ്കുമം ചൊരിഞ്ഞൂ
ഓണവില്ലിന്‍ നാടുകാണാന്‍ പോകാം, ഓടിവള്ളം തുഴയുമ്പോള്‍ പാടാം
കൂടെവരൂ, കൂട്ടുവരൂ

പാടാതിരിക്കുവാനാവില്ലെനിക്കു നിന്‍
പ്രണയപ്രവാഹിനിയില്‍ അലിഞ്ഞീടവേ
കാറ്റേറ്റുപാടുമീ പാട്ടിന്‍ ലഹരിയില്‍
ഉള്‍ച്ചില്ലയാകവേ പൂത്തുലഞ്ഞൂ
കന്നിവെയില്‍ കോടി ഞൊറിയുന്നു, വേളിപ്പെണ്ണായ് നിന്നെയൊരുക്കുന്നു,
പൂങ്കിനാവിന്‍ നൂലെടുത്തു കോര്‍ക്കാം, മാലയാക്കി നിന്റെ മാറില്‍ ചാര്‍ത്താം
കൂടെവരൂ, കൂട്ടുവരൂ

തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി

ചിത്രം : അറബിക്കഥ
രചന : അനില്‍ പനച്ചൂരാന്‍
സംഗീതം : ബിജിബാല്‍
പാടിയത് : യേശുദാസ്

തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ഗ്രാമം കൊതിയ്ക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിയ്ക്കാറുണ്ടെന്നും
വിടുവായിത്തവളകള്‍ പതിവായി കരയുന്ന
നടവരമ്പോര്‍മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു

ഒരുവട്ടി പൂവുമായ് അകലത്തെ അമ്പിളി..
തിരുവോണ തോണിയൂന്നുമ്പോള്‍
തിരപുല്‍കും നാടെന്നെ തിരികേ വിളിക്കുനു
ഇളനീരിന്‍ മധുരക്കിനാവായ്


തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
മനമുരുകി പാടുന്ന പാട്ടില്‍ മരുപ്പക്ഷി
പിടയുന്ന ചിറകൊച്ച കേട്ടു

Monday, September 8, 2008

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

കിലുകിലുങ്ങനെ രാക്കിളികള്‍ വളകിലുക്കിയ കാലം
കിലുകിലുങ്ങനെ രാക്കിളികള്‍ വളകിലുക്കിയ കാലം
കിലുകിലുങ്ങനെ രാക്കിളികള്‍ വളകിലുക്കിയ കാലം

കൊലുകൊലുങ്ങനെ കാട്ടുപൂക്കള്‍
കൊലുകൊലുങ്ങനെ കാട്ടുപൂക്കള്‍
ചിരികള്‍ തൂകിയ കാലം.

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

ജാലകങ്ങള്‍ നീ തുറന്നു ഞാനതിന്റെ കീഴില്‍ നിന്നു
ജാലകങ്ങള്‍ നീ തുറന്നു ഞാനതിന്റെ കീഴില്‍ നിന്നു
ജാലകങ്ങള്‍ നീ തുറന്നു ഞാനതിന്റെ കീഴില്‍ നിന്നു
ജാലകങ്ങള്‍ നീ തുറന്നു ഞാനതിന്റെ കീഴില്‍ നിന്നു

പാട്ടു പാടിയും വീണ മീട്ടിയും പാട്ടു പാടിയും വീണ മീട്ടിയും
കൂട്ടുകാരിയായ്...കൂട്ടുകാരിയായി നീ...

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

മാലകോര്‍ത്തു ഞാന്‍ നിനക്ക് മന്ത്രകോടി വാങ്ങി വെച്ചു...
മാലകോര്‍ത്തു ഞാന്‍ നിനക്ക് മന്ത്രകോടി വാങ്ങി വെച്ചു...
മാലകോര്‍ത്തു ഞാന്‍ നിനക്ക് മന്ത്രകോടി വാങ്ങി വെച്ചു...
പന്തലിട്ടു കാത്തിരുന്നു
പന്തലിട്ടു കത്തിരുന്നു

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

കണ്ടില്ല നിന്നെ മാത്രം
കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നേ മാത്രം
കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നേ മാത്രം
കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നേ മാത്രം
കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നേ മാത്രം...

പൊന്‍‌കിനാക്കള്‍ പൂത്തകാലം
പൊന്‍‌കിനാക്കള്‍ പൂത്തകാലം
പൊന്‍‌കിനാക്കള്‍ പൂത്തകാലം

കോമരതുമ്പീ കോമരതുമ്പീ....

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

Saturday, August 16, 2008

ചിത്രം: പഞ്ചാഗ്നി
രചന: ഒ. എന്‍. വി
സംഗീതം: രവി ബോംബെ
പാടിയത്: ചിത്ര

ആ രാത്രി മാഞ്ഞുപോയി
ആ രക്ത ശോഭമാം
ആയിരം കിനാക്കളും പോയി മറഞ്ഞു...
ആ രാത്രി മാഞ്ഞുപോയി

പാടന്‍ മറന്നു പോയ പാട്ടുകളല്ലോ നിന്‍
മാടത്ത മധുരമായി പാടുന്നു (ആ രാത്രി)

അത്ഭുത കഥകള്‍ തന്‍
ചെപ്പുകള്‍ തുറന്നൊരു
മുത്തെടുത്തിന്നു നിന്റെ മടിയില്‍ വെയ്ക്കാം
പ്ലാവില പാത്രങ്ങളില്‍ പാവയ്ക്കു
പാല്‍ കുറുക്കും പൈതലായ്
വീണ്ടുമെന്റെ അരികില്‍ നില്‍ക്കൂ
ആ...ആ..ആ (ആ രാത്രി മാഞ്ഞു പോയി)

അപ്സരസ്സുകള്‍ താഴെ
ചിത്രശലഭങ്ങളായി
പുഷ്പങ്ങല്‍ തേടി വരും
കഥകള്‍ ചൊല്ലാം
പൂവിനെ പൊലും നുള്ളി നോവിയ്ക്കാനരുതാത്ത
കേവല സ്നേഹമായ് നീ അരികില്‍ നില്‍ക്കൂ
ആ...ആ..ആ (ആ രാത്രി മാഞ്ഞു പോയി)
ചിത്രം: ഭാര്‍ഗ്ഗവീനിലയം
രചന: പി ഭാസ്കരന്‍
സംഗീതം: എം എസ് ബാബുരാജ്
പാടിയത്: യേശുദാസ്


താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍

ഹേമന്ദയാമിനിതന്‍ പൊന്‍വിളക്കു പൊലിയാറായ്
മാകന്ദ ശാഖകളില്‍ രാക്കിളികള്‍ മയങ്ങാറായ്

തളിര്‍മരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ
പൂഞ്ചോലക്കടവില്‍ നിന്റെ പാദസരം കുലുങ്ങിയല്ലോ
പാലൊളിച്ചന്ദ്രികയില്‍ നിന്‍ മന്ദഹാസം കണ്ടുവല്ലോ
പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ
ചിത്രം: മീന്‍
പാടിയത്: കെ ജെ യേശുദാസ്

ഉല്ലാസപൂത്തിരികള്‍ കണ്ണിലണിഞവളേ..
ഉന്മാദതേനലകള്‍ ചുണ്ടിലണിഞവളേ...
രാഗം നീയല്ലേ..താളം നീയല്ലേ..
എന്നാത്മ സംഗീതശില്പം നീയല്ലേ..(ഉല്ലാസ...)



വാ...മലയജസുരഭില പുളകിതനിമിഷമിതേ...
നീ താ...മനസിജ മധുകണമനുപമരതിലതികേ...
വാ...മലയജസുരഭില പുളകിതനിമിഷമിതേ...
നീ താ...മനസിജ മധുകണമനുപമരതിലതികേ...
മധുവാഹിനി..മതിമോഹിനി...
ഏകാന്തസ്വപ്നത്തിന്‍ തേരേറി വാ..
എന്‍ മനസ്സിന്‍ പാനപാത്രം നീ നുകരാന്‍ വാ..
നിന്‍ പൊഞ്ചിരി തേന്‍ മഞ്ജരി വാ വാ വാ സഖി വാ..(ഉല്ലാസ...)
ചിത്രം: മംഗളം നേരുന്നു
സംഗീതം: ഇളയരാജ
പാടിയത്: ടി എന്‍ കൃഷ്ണചന്ദ്രന്‍

അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിള നീരോ തേന്‍മൊഴിയോ
മണ്ണില്‍ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ

കല്ലലം മൂളും കാറ്റേ പുല്ലാനിക്കാട്ടിലെ കാറ്റേ
കല്ലലം മൂളും കാറ്റേ പുല്ലാനിക്കാട്ടിലെ കാറ്റേ
കന്നിവയല്‍ കാറ്റേ നീ കണ്‍മണിയെ ഉറക്കാന്‍ വാ
കന്നിവയല്‍ കാറ്റേ നീ കണ്‍മണിയെ ഉറക്കാന്‍ വാ
നീ ചെല്ലം ചെല്ലം താ തെയ്യം തെയ്യം
നീ ചെല്ലം ചെല്ലം തെയ്യം തെയ്യം തുള്ളി തുള്ളി വാ വാ

അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിള നീരോ തേന്‍മൊഴിയോ
മണ്ണില്‍ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ

കൈവിരലുണ്ണും നേരം കണ്ണുകള്‍ ചിമ്മും നേരം
കൈവിരലുണ്ണും നേരം കണ്ണുകള്‍ ചിമ്മും നേരം
കന്നിവയല്‍ കിളിയേ നീ കണ്‍മണിയെ ഉണര്‍ത്താതെ
കന്നിവയല്‍ കിളിയേ നീ കണ്‍മണിയെ ഉണര്‍ത്താതെ
നീ താലിപ്പീലി പൂം കാട്ടിനുള്ളില്‍
നീ താലിപ്പീലി കാട്ടിനുള്ളില്‍ കൂടും തേടി പോ പോ

അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിള നീരോ തേന്‍മൊഴിയോ
മണ്ണില്‍ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
ചിത്രം: മോഹിനിയാട്ടം
രചന: ശ്രീകുമാരന്‍ തമ്പി
പാടിയത്: യേശുദാസ്


സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം..
ബന്ധമെന്ന പദത്തിനെന്തര്‍ത്ഥം..
ബന്ധങ്ങള്‍.. സ്വപ്നങ്ങള്‍.. ജലരേഖകള്‍..
സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം..

പുണരാനടുക്കുമ്പോള്‍ പുറന്തള്ളും തീരവും
തിരയുടെ സ്വന്തമെന്നോ..
മാറോടമര്‍ത്തുമ്പോള്‍ പിടഞ്ഞോടും മേഘങ്ങള്‍
മാനത്തിന്‍ സ്വന്തമെന്നോ..
പൂവിനു വണ്ടു സ്വന്തമോ
കാടിനു കാറ്റു സ്വന്തമോ
എനിയ്ക്കു നീ സ്വന്തമോ..ഓമനേ
നിനക്കു ഞാന്‍ സ്വന്തമോ..
സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം..

വിടര്‍ന്നാലുടനേ കൊഴിയുന്ന പുഞ്ചിരി..
അധരത്തിന്‍ സ്വന്തമെന്നോ
കരള്‍ പുകല്‍ഞ്ഞാലൂരും കണ്ണുനീര്‍ മുത്തുകള്‍..
കണ്ണിന്റെ സ്വന്തമെന്നോ..
കാണിയ്ക്കു കണി സ്വന്തമോ..
തോണിയ്ക്കു വേണി സ്വന്തമോ..
എനിയ്ക്കു നീ സ്വന്തമോ..ഓമനേ
നിനക്കു ഞാന്‍ സ്വന്തമോ..
സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം..
ചിത്രം: മനസ്സിനക്കരെ
സംഗീതം: ഇളയരാജ
പാടിയത്: യേശുദാസ്

മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ
കണ്ണിലുള്ള കനവൂതാതെ നിന്‍ ചുണ്ടിലുള്ള ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ വെണ്‍ പാരിജാത മലരറിയാതെ

പൂമാനം കുടപിടിക്കും ഹൊയ്; ഈ പൂപ്പാട്ടിന്‍ വയല്‍ വരമ്പില്‍
കാറ്റോടെന്‍ കവിളുരുമ്മി ഹൊയ്; ഞാനാറ്റോരം നടന്നിരുന്നു
പകല്‍ മുല്ല മൊട്ടായ് നീയോ; വിരിഞ്ഞിരുന്നു
പുലര്‍ വെയില്‍ പൊന്നോ നിന്നെ പൊതിഞ്ഞിരുന്നു
താന നാ ന ന ന, തന ന നാ ന, താന നാ ന ന, തന നാ ന
മാറിലുള്ള മറുകറിയാതെ ഈ, മനസിലുള്ള കിളിയറിയാതെ

മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ
കണ്ണിലുള്ള കനവൂതാതെ; നിന്‍; ചുണ്ടിലുള്ള ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ; വെണ്‍ പാരിജാത മലരറിയാതെ;

മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ

അന്നും നീ തനിച്ചിരിക്കും; ഹൊയ് ഈ താഴമ്പൂ പുഴക്കടവില്‍
എന്തേ നീ അരികിലെത്തി; ഹൊയ്; നിന്‍ ജന്മങ്ങള്‍ എനിക്കു തന്നു
പതുങ്ങി വന്നെന്നെ മെല്ലെ മടിയില്‍ വെച്ചു
പരിഭവം കൊണ്ടെന്‍ കാതില്‍ കഥ പറഞ്ഞു
ത ന നാ ന ന; താ ന നാ ന ന
ചാരെ നിന്ന നിഴലറിയാതെ; നീ; മഴ നനഞ്ഞ മുകിലറിയാതെ

മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ
മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ
കണ്ണിലുള്ള കനവൂതാതെ; നിന്‍; ചുണ്ടിലുള്ള ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ; വെണ്‍ പാരിജാത മലരറിയാതെ;

മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തിയോമലേ...
ഞ്ഞാനുണര്‍ത്തിയോമലേ... ഞാനുണര്‍ത്തിയോമലേ...
ചിത്രം : മദനോല്‍സവം
രചന : ഒ എന്‍ വി കുറുപ്പ്
സംഗീതം: മോഹന്‍ സിത്താര
പാടിയത് : യേശുദാസ്



നീ മായും നിലാവോ.. എന്‍ ജീവന്റെ കണ്ണീരോ... കണ്ണീരോ...

നീ പ്രണയത്തിന്‍ ഹംസഗാനം.. നീ അതിലൂറും കണ്ണീര്‍കണം..
മായുന്നിതോ, ഈ മാരിവില്‍ പോല്‍...

ഈ മണ്‍കൂടു നിന്നോടു കണ്ണീരോടോതുന്നിതാ.. പോകല്ലേ..
നീ ഒരു പൂവിന്‍ മൗനഗാനം... ഈ ഹൃദയത്തിന്‍ ഗാനോല്‍സവം..
മായുന്നിതോ, ഈ മാരിവില്‍ പോല്‍...

നീ ഒരു വാക്കും പറഞ്ഞീല... നീര്‍മിഴിപ്പൂക്കള്‍ നനഞ്ഞീല...
മായുന്നിതോ, ഈ മാരിവില്‍ പോല്‍...

നീ മായും നിലാവോ.. എന്‍ ജീവന്റെ കണ്ണീരോ... കണ്ണീരോ...
ഈ മണ്‍കൂടു നിന്നോടു കണ്ണീരോടോതുന്നിതാ.. പോകല്ലേ..
ചിത്രം: മണവാട്ടി
രചന: വയലാര്‍
സംഗീതം: ജി ദേവരാജന്‍
ഗായകര്‍: യേശുദാസ്, പി. ലീല

അഷ്ടമുടിക്കായലിലെ, അന്നനടത്തോണിയിലെ
ചിന്നക്കിളീ, ചിങ്കാരക്കിളീ,
ചൊല്ലുമോ, എന്നെ നിനക്കിഷ്ടമാണോ,
ഇഷ്ടമാണോ

ഓളങ്ങള്‍ ഓടിവരും നേരം,
വാരിപ്പുണരുന്നൂ തീരം
മോഹങ്ങള്‍ തേടിവരും നേരം
ദാഹിച്ചു നില്‍ക്കുന്നു മാനസം
എന്‍ മനസ്സിലും നിന്‍ മനസ്സിലും
ഇന്നാണല്ലോ പൂക്കാലം
പൊന്നുപൂക്കാലം


ഗാനങ്ങള്‍ മൂളിവരും കാറ്റേ
മാറോടണയ്ക്കുന്നു മാനം, നിന്നെ
മാറോടണയ്ക്കുന്നു മാനം
കൂടെത്തുഴഞ്ഞുവരും നേരം
കോരിത്തരിക്കുന്നു ജീവിതം
എന്‍ കിനാവിലും നിന്‍ കിനാവിലും
ഒന്നാണല്ലോ സംഗീതം, പ്രേമസംഗീതം
ചിത്രം: മണവാട്ടി
രചന: വയലാര്‍
സംഗീതം: ജി ദേവരാജന്‍
ഗായിക: പി. സുശീല

ഇടയകന്യകേ പോവുക നീ
ഈയനന്തമാം ജീവിത വീഥിയില്‍
ഇടറാതെ, കാലിടറാതെ
(ഇടയകന്യകേ)

കണ്ണുകളാല്‍ ഉള്‍ക്കണ്ണുകളാലേ
അന്വേഷിക്കൂ നീളേ
കണ്ടെത്തും നീ മനുഷ്യപുത്രനെ
ഇന്നല്ലെങ്കില്‍ നാളെ
(ഇടയകന്യകേ)

കൈയിലുയര്‍ത്തിയ കുരിശും കൊണ്ടേ
കാല്‍വരി നില്‍പ്പൂ ദൂരെ
നിന്നാത്മാവില്‍ ഉയിര്‍ത്തെണീക്കും
കണ്ണീരൊപ്പും നാഥന്‍
(ഇടയകന്യകേ)
ചിത്രം: യുവജനോല്‍സവം
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍
പാടിയത്: ശ്രീകുമാരന്‍ തമ്പി

ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍
ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍

പോക്കു വെയില്‍ പൊന്നണിഞ്ഞു നിന്‍
പൊന്‍ പദങ്ങള്‍ പുല്‍കും മേദിനി
എന്റെ സ്വപ്നമാകവേ എന്നില്‍ പൂക്കള്‍ വിടരവെ
മൗനം ഉടഞ്ഞു ചിതറി (ആ മുഖം)

സ്വര്‍ണ്ണ മുകില്‍ ആടും വാനിടം നിന്നിലീ
മുത്തൊളിച്ച സാഗരം
എന്‍ ഹൃദയമാകവേ എന്നില്‍ രത്നം വിളയവേ
മൗനം ഉടഞ്ഞു ചിതറി (ആ മുഖം)
ചിത്രം: രാജഹംസം
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയത്: യേശുദാസ്

സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായ് വന്നു
ആരും തുറക്കാത്ത പൂമുഖ വാതിലില്‍
അന്യനെപ്പോലെ ഞാന്‍ നിന്നു

നിന്റെ ദു:ഖാര്‍ദ്രമാം മൂകാശ്രുധാരയില്‍
എന്റെ സ്വപ്നങ്ങളലിഞ്ഞു, സഗദ്ഗദം
എന്റെ മോഹങ്ങള്‍ മരിച്ചു
നിന്റെ മനസ്സിന്റെ തീക്കനല്‍ക്കണ്ണില്‍ വീ
ണെന്റെയീപ്പൂക്കള്‍ കരിഞ്ഞു
രാത്രി പകലിനോടെന്നപോലെ
യാത്ര ചോദിപ്പൂ ഞാന്‍

നിന്റെയേകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍
എന്നെയെന്നെങ്കിലും കാണും, ഒരിക്കല്‍ നീ
എന്റെ കാല്‍പ്പാടുകള്‍ കാണും
അന്നുമെന്നാത്മാവു നിന്നോടു മന്ത്രിക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
രാത്രി പകലിനോടെന്നപോലെ
യാത്ര ചോദിപ്പൂ ഞാന്‍
ചിത്രം: വടക്കുംനാഥന്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: രവീന്ദ്രന്‍
പാടിയത്: ബിജു നാരായണന്‍ , ചിത്ര


ആ..ആ..ആ..
കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം

കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം (2)
മഴപ്പക്ഷി പാടും പാട്ടിന്‍ മയില്‍പ്പീലി നിന്നെ ചാര്‍ത്താം
ഉറങ്ങാതെ നിന്നൊടെന്നും ചേര്‍ന്നിരിയ്ക്കാം
കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം

പകല്‍ വെയില്‍ ചായും നേരം പരല്‍ കണ്ണു നട്ടെന്‍ മുന്നില്‍
പടിപ്പുരക്കോണില്‍ കാത്തിരിയ്ക്കും
പകല്‍ വെയില്‍ ചായും നേരം പരല്‍ കണ്ണു നട്ടെന്‍ മുന്നില്‍
പടിപ്പുരക്കോണില്‍ കാത്തിരിയ്ക്കും
മണിച്ചുണ്ടില്‍ ഉണ്ണീ നീ നിന്‍ മുളം തണ്ടു ചേര്‍ക്കും പോലെ
മണിച്ചുണ്ടില്‍ ഉണ്ണീ നീ നിന്‍ മുളം തണ്ടു ചേര്‍ക്കും പോലെ
പിണങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിയ്ക്കാം
കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം

നിലാ കുളിര്‍ വീഴും രാവില്‍ കടഞ്ഞൊരീ പൈമ്പാലിനായ്
കുറുമ്പുമായ് എന്നും വന്നു നില്‍ക്കേ
നിലാ കുളിര്‍ വീഴും രാവില്‍ കടഞ്ഞൊരീ പൈമ്പാലിനായ്
കുറുമ്പുമായ് എന്നും വന്നു നില്‍ക്കേ
ചുരത്താവു ഞാനെന്‍ മൗനം തുളുമ്പുന്ന
പൂന്തേന്‍ കിണ്ണം
ചുരത്താവു ഞാനെന്‍ മൗനം തുളുമ്പുന്ന
പൂന്തേന്‍ കിണ്ണം
നിഴല്‍ പോലെ നിന്നോടെന്നും ചേര്‍ന്നിരിയ്ക്കാം

കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം (2)
മഴപ്പക്ഷി പാടും പാട്ടിന്‍ മയില്‍പ്പീലി നിന്നെ ചാര്‍ത്താം
ഉറങ്ങാതെ നിന്നൊടെന്നും ചേര്‍ന്നിരിയ്ക്കാം
കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം
ചിത്രം: വടക്കുംനാഥന്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രന്‍
പാടിയത്: കെ ജെ യേശുദാസ്


ഗംഗേ......തുടിയില്‍ ഉണരും ത്രിപുട കേട്ടു
തുയിലുണര്‍ന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
സൂര്യ നാളം ഒരു സ്വര മഴയുടെ തിരി
മന്ത്ര തീര്‍ത്ഥമൊഴുകിയ പുലരിയില്‍
അനുരാഗമാര്‍ന്ന ശിവ ശൈല
ശൃംഗ മുടി നേടി വന്ന പുരുഷാര്‍ത്ഥ
സാര ശിവ ഗംഗേ
തുടിയില്‍ ഉണരും ത്രിപുട കേട്ടു
തുയിലുണര്‍ന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
ഗംഗേ... ഗംഗേ... ഗംഗേ...ഗംഗേ...

മാംഗല്ല്യ മണി കുങ്കുമം നിനക്കായ്
മാലേയ സന്ധ്യയൊരുക്കി
മാംഗല്ല്യ മണി കുങ്കുമം നിനക്കായ്
മാലേയ സന്ധ്യയൊരുക്കി
കാര്‍ കൂന്തല്‍ ചുരുളിലരിയ വര വാര്‍തിങ്കള്‍
തുളസി തിരുകിയൊരു ശ്രീ രാഗ
ശ്രുതിയില്‍ അലിയ ഒരു വര മൊഴി പാര്‍വതി നീ
പൂ നിലാവില്‍ ആടും അരളി മരം പൊലെ
ഗംഗേ
തുടിയില്‍ ഉണരും ത്രിപുട കേട്ടു
തുയിലുണര്‍ന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
ഗംഗേ... ഗംഗേ... ഗംഗേ...ഗംഗേ...

ഏകാന്ത പദ യാത്രയില്‍ മനസ്സിന്റെ
മണ്‍ കൂടു പിന്നില്‍ വെടിഞ്ഞു
ഏകാന്ത പദ യാത്രയില്‍ മനസ്സിന്റെ
മണ്‍ കൂടു പിന്നില്‍ വെടിഞ്ഞു
നിന്‍ പാട്ടിന്‍ പ്രണയ മഴയില്‍ ഒരു
വെണ്‍ പ്രാവായ് ചിറകു കുടയുമിരു
പൊന്‍ തൂവല്‍ പകലില്‍ എരിയുമൊരു
കനലിനു കാവലുമായ്
വെണ്‍ പ്രാവായ് ചിറകു കുടയുമിരു
പൊന്‍ തൂവല്‍ പകലില്‍ എരിയുമൊരു
കനലിനു കാവലുമായ്
ഞാന്‍ തിരഞ്ഞതെന്റെ ജപലയ ജല തീര്‍ത്ഥം

സൂര്യ നാളം ഒരു സ്വര മഴയുടെ തിരി
മന്ത്ര തീര്‍ത്ഥമൊഴുകിയ പുലരിയില്‍
അനുരാഗമാര്‍ന്ന ശിവ ശൈല
ശൃംഗ മുടി നേടി വന്ന പുരുഷാര്‍ത്ഥ
സാര ശിവ ഗംഗേ
തുടിയില്‍ ഉണരും ത്രിപുട കേട്ടു
തുയിലുണര്‍ന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
ഗംഗേ... ഗംഗേ... ഗംഗേ...ഗംഗേ.
ചിത്രം : വീണപൂവ്
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം: വിദ്യാധരന്‍
പാടിയത് : യേശുദാസ്



നഷ്ട സ്വര്‍ഗ്ഗങ്ങളേ.. നഷ്ട സ്വര്‍ഗ്ഗങ്ങളേ
നഷ്ട സ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ദു:ഖ സിംഹാസനം നല്‍കീ
തപ്ത നിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്ന സിംഹാസനം നല്‍കീ...

നഷ്ട സ്വര്‍ഗ്ഗങ്ങളേ..

മനസ്സില്‍ പീലി വിടര്‍ത്തിനിന്നാടിയ
മായാ മയൂരമിന്നെവിടേ
കല്‍പനാ മഞ്ജു മയൂരമിന്നെവിടേ
അമൃത കുംഭങ്ങളാല്‍ അഭിഷേകമാടിയ
ആഷാഢ പൂജാരിയെവിടേ
അകന്നേ പോയ് മുകില്‍ അലിഞ്ഞേ പോയ്
അനുരാഗ മാരിവില്‍ മറഞ്ഞേ പോയ്

നഷ്ട സ്വര്‍ഗ്ഗങ്ങളേ..

കരളാലവളെന്‍ കണ്ണീരു കോരി
കണ്ണിലെന്‍ സ്വപ്നങ്ങളെഴുതീ
ചുണ്ടിലെന്‍ സുന്ദര കവനങ്ങള്‍ തിരുകി
ഒഴിഞ്ഞൊരാ വീഥിയില്‍ കൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
വീണ പൂവായവള്‍ പിന്നെ
അകന്നേ പോയ് നിഴല്‍ അകന്നേ പോയ്
അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്

നഷ്ട സ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ദു:ഖ സിംഹാസനം നല്‍കീ
തപ്ത നിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്ന സിംഹാസനം നല്‍കീ...
ചിത്രം : വിവാഹിത (1970)
രചന : വയലാര്‍
സംഗീതം: ജി ദേവരാജന്‍
പാടിയത്: യേശുദാസ്


സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം
ഒരു ഗദ്ഗദമായ് മനസ്സിലലിയും
ഒരു പ്രേമകഥയിലെ ദു:ഖഗാനം

പിരിഞ്ഞുപോകും നിനക്കിനിയിക്കഥ
മറക്കുവാനേ കഴിയൂ
നിറഞ്ഞമാറിലെ ആദ്യനഖക്ഷതം
മറയ്ക്കുവാനേ കഴിയൂ, കൂന്തലാല്‍
മറയ്ക്കുവാനേ കഴിയൂ

കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും
കൂടുകെട്ടും ഹൃദയം
വിരിഞ്ഞ പൂവിനും വീണപൂവിനും
വിരുന്നൊരുക്കും ഹൃദയം, എപ്പൊഴും
വിരുന്നൊരുക്കും ഹൃദയം

Friday, August 15, 2008

ചിത്രം: സര്‍ഗം
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബേ രവി
പാടിയത്: യേശുദാസും ചിത്രയും

ആന്ദൊളനം ദോളനം മധുരിപു
ഭഗവാന്‍ മാനസ മുരളിയെ
ചുംബിച്ചുണര്‍ത്തുന്നൊരാനന്ദ ലഹരിയില്‍

(ആന്ദൊളനം )

ഗൊക്കളെ മേച്ചും കളിച്ചും ചിരിച്ചും
ആആ.....ആഅഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്...ആആആആ
ഗൊക്കളെ മേച്ചും കളിച്ചും ചിരിച്ചും
കേളികളാടീ വനമാലീ
വിശക്കുന്ന നേരം പശുവിന്‍ അകിട്ടിലെ
വിശക്കുന്ന നേരം പശുവിന്‍ അകിട്ടിലെ
പാല്‍മുതി കുടിച്ചു കൈതവ ശാലീ

( ആന്ദൊളനം )

രി മ പ നി ധ പ നിസ നിധ പമ ഗരി
രി മ പ നി ധ പ നിസ നിധ പമ ഗരി
സരി മപ നിസ രിമ ഗരി സ പനിസ നിധ
പ മ ഗരി സരി മപനി

പാല്‍ക്കുടം ഉടച്ചും വസനം കവര്‍ന്നും
ആ?.ആ?.ആ?.
പാല്‍ക്കുടം ഉടച്ചും വസനം കവര്‍ന്നും
താടനമേറ്റു കരി വര്‍ ണന്‍
കളിക്കുന്ന നേരം അംബാടി മുറ്റത്തെ
കളിക്കുന്ന നേരം അംബാടി മുറ്റത്തെ
പാഴ്മണ്ണു തിന്നു യാദവ ബാലന്‍

(ആന്ദൊളനം )
ചിത്രം: ശ്യാമ
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: രഘു കുമാര്‍
പാടിയത്: ചിത്ര


ചെമ്പരത്തി പൂവേ ചൊല്ല് ദേവനെ നീ കണ്ടോ
അമ്പലതിലിന്നല്ലയോ സ്വര്‍ണ്ണ രഥ ഘോഷം (ചെമ്പരത്തി)

ദേവനു നല്‍കാന്‍ കൈയ്യില്‍ നാണത്തിന്‍ നൈവേദ്യമോ
കോവിലില്‍ പോയി ദൂരേ നാണിച്ചു നിന്നവളേ (ദേവനു)
വന്നില്ലേ ചാരത്തു നിന്നില്ലേ ദേവനിന്ന് (ചെമ്പരത്തി)

താഴ്വരയാറ്റിന്‍ തീരേ ആടുവാന്‍ വന്ന കാറ്റില്‍
കാലിലെ പാദസരം കാണാതെ വീണതെങ്ങ്
താഴമ്പൂ കാട്ടിലെ ചന്ദന കട്ടിലിലോ (ചെമ്പരത്തി)
ചിത്രം: ശാലിനി എന്റെ കൂട്ടുകാരി
രചന : എം ഡി രാജേന്ദ്രന്‍
സംഗീതം: രവീന്ദ്രന്‍
പാടിയത്: യേശുദാസ്

സുന്ദരീ... ആ.... സുന്ദരീ ആ.... സുന്ദരീ

നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍
തുളസിക്കതിരില ചൂടി
തുഷരഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമെ നീ വന്നൂ....
നീ വന്നൂ....
സുന്ദരീ.. സുന്ദരീ..

സുതാര്യസുന്ദര മേഘങ്ങളലിയും
നിതാന്ദ നീലിമയില്‍ (2)
ഒരു സുഖശീതള ശാലീനതയില്‍
ഒരു സുഖശീതള ശാലീനതയില്‍
ഒഴുകീ ഞാനറിയാതെ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ..
(നിന്‍ തുമ്പുകെട്ടിയിട്ട)

മൃഗാങ്ക തരളിത മുണ്മയകിരണം
മഴയായ് പെയ്യുമ്പോള്‍
ഒരു സരസീരുഹ സൗപര്‍ണ്ണികയില്‍
ഒരു സരസീരുഹ സൗപര്‍ണ്ണികയില്‍
ഒഴുകീ ഞാനറിയാതെ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ..
(നിന്‍ തുമ്പുകെട്ടിയിട്ട)
ചിത്രം: സ്കൂള്‍മാസ്റ്റര്‍
രചന: വയലാര്‍
സംഗീതം: ജി ദേവരാജന്‍
ഗായകന്‍: പി. ബി. ശ്രീനിവാസ്

നിറഞ്ഞ കണ്ണുകളോടെ,
നിശ്ശബ്ദവേദനയോടെ
പിരിഞ്ഞുപോന്നവരേ
വിധിയുടെ കൈകള്‍ക്കറിയില്ലല്ലോ
വിരഹവേദന.. വിരഹവേദന..

പിറന്ന ഭൂമിയും
പൊന്നും പണവും
പങ്കിടുന്നതുപോലെ
മധുരമാനസബന്ധങ്ങള്‍
പകുത്തുമാറ്റരുതേ, അരുതേ,
പകുത്തുമാറ്റരുതേ!

പഞ്ചഭൂതങ്ങള്‍ തുന്നിത്തന്നൊരു
പഴയ കുപ്പായങ്ങള്‍
മരണമൂരിയെടുത്താലും
പിരിഞ്ഞുപോകരുതേ, അരുതേ
പിരിഞ്ഞുപോകരുതേ!
ചിത്രം: ഹരിശ്ചന്ദ്ര
രചന: തിരുനയനാര്‍
സംഗീതം:ബ്ര. ലക്ഷ്മണന്‍
പാടിയത്: കമുകറ പുരുഷോത്തമന്‍


ആത്മവിദ്യാലയമേ (2)
അവനിയില്‍ ആത്മവിദ്യാലയമേ

അഴി നിലയില്ലാ ജീവിതമെല്ലാം (2)
ആറടി മണ്ണില്‍ നീറിയൊടുങ്ങും (2)
ആത്മവിദ്യാലയമേ

തിലകം ചാര്‍ത്തി ചീകിയുമഴകായ്
പലനാള്‍ പോറ്റിയ പുണ്യശിരസ്സേ(തിലകം)
ഉലകം വെല്ലാന്‍ ഉഴറിയ നീയോ
വില പിടിയാത്തൊരു തലയോടായി (ഉലകം)
ആത്മവിദ്യാലയമേ

ഇല്ലാ ജാതികള്‍ ഭേദ വിചാരം
ഇവിടെ പുക്കവര്‍ ഒരു കൈ ചാരം (ഇല്ലാ)
മന്നവനാട്ടേ യാചകനാട്ടേ (2)
വന്നിടുമൊടുവില്‍ വന്‍ചിത നടുവില്‍ (2)
ആത്മവിദ്യാലയമേ
അവനിയില്‍ ആത്മവിദ്യാലയമേ
ചിത്രം: സമ്മര്‍ ഇന്‍ ബെത്ലഹേം
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍
പാടിയത്: യേശുദാസ്, ചിത്ര

ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ
(ഒരു രാത്രി)

പല നാളണഞ്ഞ മരുയാത്രയില്‍
ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴികള്‍ക്കു മുമ്പിലിതളാര്‍ന്നു നീ വിരിയാനൊരുങ്ങി നില്‍ക്കയോ
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍
തനിയേ കിടന്നു മിഴി വാര്‍ക്കവേ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവോ..
നെറുകില്‍ തലോടി മാഞ്ഞുവോ..
(ഒരു രാത്രി)

മലര്‍മഞ്ഞു വീണ വനവീഥിയില്‍
ഇടയന്റെ പാട്ടു കാതോര്‍ക്കവേ
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍ മനസ്സിന്റെ പാട്ടു കേട്ടുവോ
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍ കനിവോടെ പൂത്ത മണിദീപമേ
ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍ തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം..
(ഒരു രാത്രി)
ചിത്രം : റോസി
രചന : പി ഭാസ്കരന്‍
സംഗീതം: ജോബ്
പാടിയത് : യേശുദാസ്

അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
അന്നു നെഞ്ചിലാകെ അനുരാഗക്കരിക്കിന്‍ വെള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗക്കരിക്കിന്‍ വെള്ളം

താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു
അപ്പോള്‍ താഴെ ഞാന്‍ നീന്തിച്ചെന്നാ പൂവു പൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടുവന്നപ്പോള്‍
പെണ്ണേ നിന്‍ കരളില്‍ കണ്ടു മറ്റൊരു താമരക്കാട്..
പെണ്ണേ നിന്‍ കരളില്‍ കണ്ടു മറ്റൊരു താമരക്കാട്..

കാടു പൂത്തല്ലോ ഞാവല്‍ക്കാ പഴുത്തല്ലോ
ഇന്നും കാലമയില്ലേ എന്റെ കൈ പിടിച്ചീടാന്‍
അന്നു മൂളിപ്പാട്ടു പാടിത്തന്ന മുളം തത്തമ്മേ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ
ചിത്രം: ഇടനാഴിയില്‍ ഒരു കാലൊച്ച
രചന: ഓ എന്‍ വി
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
പാടിയത്: യേസുദാസ്
രാഗം: ഹംസനാദം

വാതില്‍പ്പഴുതിലൂടെന്‍മുന്നില്‍ കുങ്കുമം
വാരിവിതറും ത്രിസന്ധ്യ പോലെ
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍കള
മധുരമാം കാലൊച്ച കേട്ടു
(വാതില്‍പ്പഴുതിലൂടെന്‍ )

ഹൃദയത്തിന്‍ തന്ത്രിയിലാരോ വിരല്‍തൊടും
മൃദുലമാം നിസ്വനം പോലെ
ഇലകളില്‍ ജലകണമിറ്റുവീഴും പോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലെ
തരളവിലോലം നിന്‍ കാലൊച്ചകേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചു പോയി (2)
(വാതില്‍പ്പഴുതിലൂടെന്‍ )

ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരന്‍ നുകരാതെയുഴറും പോലെ
അരിയനിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു
നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നു (2)
(വാതില്‍പ്പഴുതിലൂടെന്‍ )
ചിത്രം: ഹിസ് ഹൈനസ് അബ്ദുള്ള
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയത്: യേശുദാസ്

ആ...
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായാഹ്നം പോലെ..
തെളി ദീപം കളി നിഴലിന്‍ കൈക്കുമ്പിള്‍ നിറയുമ്പോള്‍ എന്‍.. (പ്രമദവനം)

ഏതേതോ കഥയില്‍ സരയുവിലൊരു ചുടുമിഴിനീര്‍ക്കണമായ് ഞാന്‍
കവിയുടെ ഗാനരസാമൃതലഹരിയിലൊരു നവ കനകകിരീടമിതണിയുമ്പോള്‍.. ഇന്നിതാ....
(പ്രമദവനം)

ഏതേതോ കഥയില്‍ യമുനയിലൊരുവനമലരായൊഴുകിയ ഞാന്‍..
യദുകുലമധുരിമതഴുകിയമുരളിയിലൊരുയുഗസംക്രമഗീതയുണര്‍ത്തുമ്പോള്‍ ഇന്നിതാ.. (പ്രമദവനം)
ചിത്രം: മദനോല്‍സവം
പാടിയത്: എസ് ജാനകി
സങീതം : മോഹന്‍ സിത്താര

സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
സ്നേഹമയീ, കേഴുകയാണോ നീയും..
നിന്‍ മുഖം പോല്‍, നൊമ്പരം പോല്‍
നില്‍പൂ രജനിഗന്ധി..

മുത്തുകോര്‍ക്കും പോലെ വിഷാദ
സുസ്മിതം നീ ചൂടി വീണ്ടും എത്തുകില്ലേ നാളെ
ഹൃദയമേതോ പ്രണയശോക കഥകള്‍ വീണ്ടും പാടും
അത് കാലമേറ്റുപാടും..

ദുഖമേ നീ പോകൂ കെടാത്ത
നിത്യതാരാജാലം പോലെ കത്തുമീയനുരാഗം
മരണമേ നീ വരികയെന്റെ പ്രണയഗാനം കേള്‍ക്കൂ,
നീയും ഏറ്റുപാടാന്‍ പോരൂ
ചിത്രം : ചിത്രം
പാടിയത്: എം. ജി. ശ്രീകുമാര്‍
സംഗീതം : കണ്ണൂര്‍ രാജന്‍
രചന: ഷിബു ചക്രവര്‍ത്തി
സംവിധാനം: പ്രിയദര്‍ശന്‍

പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പൊന്നാറ്റിന്‍ അപ്പുറത്തു നിന്നും പുന്നാരം ചൊല്ലി നീ വന്നു
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും

ഓലത്തുമ്പത്തൊരൂഞ്ഞാലു കെട്ടി നീ
ഓണ പാട്ടൊന്നു പാടി
പാടം കൊയ്യുമ്പോള്‍ പാടാന്‍ പനന്തത്തേ
നീയും പോരാമോ കൂടേ
പുഴയോരത്തു പോയ് തണലത്തിരുന്നു
കളിയും ചിരിയും നുകരാം ആ. (പാടം)

ദൂരെ പകലിന്റെ തിരി മെല്ലെത്താഴുമ്പോള്‍
ഗ്രാമം മിഴി പൂട്ടുമ്പോള്‍
പാടിത്തീരാത്ത പാട്ടുമായ് സ്വപ്നത്തിന്‍
വാതിലില്‍ വന്നവളേ
നറു തേന്‍ മൊഴിയേ ഇനി നീ അറിയൂ
ഹൃദയം പറയും കഥ കേള്‍ക്കൂ ആ (പാടം)
ചിത്രം : അടിമകള്‍
രചന : വയലാര്‍
സംഗീതം : ജി ദേവരാജന്‍
പാടിയത് : എ എം രാജ

താഴംപൂ മണമുള്ള തണുപ്പുള്ള രാത്രിയില്‍
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ
പൂമുഖക്കിളിവാതില്‍ അടയ്ക്കുകില്ല
കാമിനി നിന്നെ ഞാന്‍ ഉറക്കുകില്ല

ആരും കാണത്തൊരന്തപ്പുരത്തിലെ
ആരാധനാമുറി തുറക്കും ഞാന്‍
ഈറനുടുത്തു നീ പൂജയ്ക്കൊരുങ്ങുമ്പോള്‍
നീലക്കാര്‍വര്‍ണ്ണനായി നില്‍ക്കും ഞാന്‍

ഏതോ കിനാവിലെ ആലിംഗനത്തിലെ
ഏകാന്ത രോമാഞ്ചമണിഞ്ഞവളേ
ഓമനച്ചുണ്ടിലെ പുഞ്ചിരിപ്പൂക്കളില്‍
പ്രേമത്തിന്‍ സൗരഭ്യം തൂവും ഞാന്‍
ചിത്രം: ഭാര്യ
രചന: വയലാര്‍
സംഗീതം: ജി ദേവരാജന്‍
ഗായകര്‍: യേശുദാസ്, പി. സുശീല


പെരിയാറേ, പെരിയാറേ,
പര്‍വ്വതനിരയുടെ പനിനീരേ
കുളിരും കൊണ്ടു കുണുങ്ങിനടക്കും
മലയാളിപ്പെണ്ണാണു നീ, ഒരു മലയാളിപ്പെണ്ണാണു നീ,

മയിലാടും കുന്നില്‍ പിറന്നൂ, പിന്നെ
മയിലാഞ്ചിക്കാട്ടില്‍ വളര്‍ന്നൂ,
നഗരം കാണാത്ത, നാണം മാറാത്ത
നാടന്‍ പെണ്ണാണു നീ
നഗരം കാണാത്ത, നാണം മാറാത്ത
നാടന്‍ പെണ്ണാണു നീ, ഒരു
നാടന്‍ പെണ്ണാണു നീ

പൊന്നലകള്‍ പൊന്നലകള്‍ ഞൊറിഞ്ഞുടുത്തു
പോകാനൊരുങ്ങുകയാണല്ലോ
മലയാറ്റൂര്‍ പള്ളിയില്‍ പെരുന്നാളു കൂടണം,
ശിവരാത്രി കാണേണം നീ
മലയാറ്റൂര്‍ പള്ളിയില്‍ പെരുന്നാളു കൂടണം,
ശിവരാത്രി കാണേണം നീ, ആലുവാ
ശിവരാത്രി കാണേണം നീ

നാടാകെ തെളിനീര് നല്‍കേണം,
നാടോടിപ്പാട്ടുകള്‍ പാടേണം
കടലില്‍ നീ ചെല്ലണം, കാമുകനെക്കാണണം
കല്ല്യാണമറിയിക്കണം,
കടലില്‍ നീ ചെല്ലണം, കാമുകനെക്കാണണം
കല്ല്യാണമറിയിക്കണം, നിന്റെ
കല്ല്യാണമറിയിക്കണം