Saturday, October 25, 2008

ആലായാൽ തറ വേണം...


ആലായാൽ തറ വേണം...
ആല്‍ബം : പൂരം
ഗായകന്‍ : നെടുമുടി വേണു

ആലായാൽ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേർന്നൊരു കുളവും വേണം (ആലായാൽ)
കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാൻ ചന്ദനം വേണം (കുളിപ്പാനായ്)
(ആലായാൽ)

പൂവായാൽ മണം വേണം പൂമാനായാൽ ഗുണം വേണം (2)
പൂമാനിനിമാർകളായാലടക്കം വേണം (പൂവായാൽ)
നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണം (2)
നാടിന്നു ഗുണമുള്ള പ്രജകൾ വേണം (നാടായാൽ)
(ആലായാൽ)

യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ (2)
ഊണുറക്കമുപേക്ഷിപ്പാ‍ൻ ലക്ഷ്‌മണൻ നല്ലൂ (യുദ്ധത്തിങ്കൽ)
പടയ്‌ക്കു ഭരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ (2)
പറക്കുന്ന പക്ഷികളിൽ ഗരുഢൻ നല്ലൂ (യുദ്ധത്തിങ്കൽ)
(ആലായാൽ)

മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വർണ്ണേ നല്ലൂ (2)
മങ്ങാതിരിപ്പാൻ നിലവിളക്കു നല്ലൂ (മങ്ങാട്ടച്ചനു)
പാലിയത്തച്ചനുപാ‍യം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ (2)
പാരാതിരിപ്പാൻ ചില പദവി നല്ലൂ (പാലിയത്തച്ചനു)
(ആലായാൽ)

9 comments:

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാല്ലോ ഈ സംരംഭം..ഇവിടെ എത്താന്‍ വൈകിപ്പോയി

അനംഗാരി said...

പ്രിയ സ്നേഹിതാ വന്നുദിച്ചേയുടെ ലിങ്കിന് നന്ദി.
ഈ പാട്ടിന്റെ വരികൾ എഴുതിയിടാമൊ?
തമ്പിരാന്റെ മൈലകത്ത് വാ‍വരിശം കാറ്റടിച്ചേ..

smitha adharsh said...

നല്ല ഇഷ്ടമുള്ള ഗാനമാണ്.ആദ്യമായാണ്‌ വരികള്‍ മുഴുവന്‍ കിട്ടുന്നത്
നന്ദി.

ഒരു താന്തോന്നി...™ said...

എനിക്കിപ്പോള്‍ തോന്നുന്നു ഞാന്‍ ഐ ബ്ലോഗ് തുടങ്ങാന്‍ ഏറെ വൈകിപ്പൊയെന്ന്..
നേരത്തെ തന്നെ തുടങ്ങണ്ടതായിരുന്നു...
“വാ‍വരിശം കാറ്റടിച്ചേ..“ ഇതിന്റെ വരികള്‍ ഞാനും തിരയുന്നുണ്ട്....
കിട്ടിയാല്‍ ഉടന്‍ പോസ്റ്റ് ചെയ്യാം......

BS Madai said...

നല്ല ഉദ്യമം - അഭിനന്ദനങ്ങള്‍
പ്രൊഫൈല്‍ വായിച്ചപ്പോ ഒത്തിരി ഇഷ്ടായി..

ഒരു താന്തോന്നി...™ said...

താങ്ക്സ്....

Jayasree Lakshmy Kumar said...

വളരേ വളരേ ഇഷ്ടമുള്ള, കാവാലത്തിന്റെ വരികൾ.
അഭിനന്ദനീയമായ ഉദ്യമം. കൂടുതൽ നാടൻപാട്ടുകൾ പ്രതീക്ഷിക്കുന്നു

ഒരു താന്തോന്നി...™ said...

എനിക്ക് കഴിയ്ന്നതെല്ലാം ഞാന്‍ എഴുതിയിടാം..
സമയമില്ലാത്തത് കൊണ്ടാണ് കൂടുതല്‍ പോസ്റ്റ് ചെയ്യാന്‍ പറ്റാത്തത്...
ഒരു സ്റ്റുഡന്റാണേ....

spartan#59 said...

[link]http://mobandpctricks.blogspot.com/[/link]