Saturday, October 25, 2008

മഞ്ഞപ്പാട്ട്...

മഞ്ഞക്കാട്ടില്‍ പോയാല്‍ പിന്നെ
മഞ്ഞക്കിളിയെ പിടിക്കാല്ലൊ,
മഞ്ഞക്കിളിയെ പിടിച്ചാല്‍ പിന്നെ
ചപ്പും ചവറും പറിക്കാല്ലൊ.
ചപ്പും ചവറും പറിച്ചാല്‍ പിന്നെ
ഉപ്പും മുളകും തിരുമ്മാല്ലൊ.
ഉപ്പും മുളകും തിരുമ്മിയാല്‍ പിന്നെ-
ചട്ടീലിട്ടു പൊരിക്കാല്ലൊ.
ചട്ടീലിട്ടു പൊരിച്ചാല്‍ പിന്നെ
പച്ചിലവെട്ടിപൊതിയാല്ലൊ.
പചിലവെട്ടിപ്പൊതിഞ്ഞാല്‍ പിന്നെ-
തണ്ടന്‍ പടിക്കല്‍ ചെല്ലാല്ലൊ.
തണ്ടന്‍ പടിക്കല്‍ ചെന്നാല്‍ പിന്നെ-
കള്ളിത്തിരി മോന്താല്ലൊ.
കള്ളിത്തിരി മോന്ത്യാല്‍ പിന്നെ
അമ്മേം പെങ്ങളേം തല്ലാല്ലൊ.
അമ്മേം പെങ്ങളേം തല്ലാല്ല്യാല്‍ പിന്നെ-
കോലോത്തും വതില്ക്കല്‍ ചെല്ലാലൊ.
കോലോത്തും വതില്ക്കല്‍ ചെന്നല്‍ പിന്നെ-
കാര്യം കൊണ്ടിത്തിരി പറയാല്ലൊ
കാര്യം കൊണ്ടിത്തിരി പറഞ്ഞാല്‍ പിന്നെ-
കഴുമ്മെല്‍ കിടന്നങ്ങാടാല്ലൊ...

6 comments:

smitha adharsh said...

ഇതു ഞങ്ങള്‍ കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അച്ഛമ്മ പാടി തരാറുണ്ട്..
ഇതു ഇവിടെ കണ്ടപ്പോള്‍..എന്തോ ഒരു വിഷമം..
നന്ദി..ഈ പാട്ടിന്

ഒരു താന്തോന്നി...™ said...

വിഷമം അല്ലല്ലൊ...
എന്താ പറയുക ഉള്ളില്‍ ഒരു വിങ്ങല്‍ അല്ലേ??

നരിക്കുന്നൻ said...

താന്തോന്നീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ

എന്തിനാ ഈ മറന്ന് തുടങ്ങിയ കുട്ടിക്കാലത്തെ ഇങ്ങനെ ഓർമ്മിപ്പിക്കുന്നത്....? തിരിച്ച് പോകാൻ കഴിയുമായിരുന്നെങ്കിൽ!!!

Jayasree Lakshmy Kumar said...

‘മഞ്ഞക്കിളിയെ പിടിച്ചാൽ പിന്നെ പപ്പും പൂടേം പറിക്കാല്ലോ’ എന്നാ ഞാൻ കേട്ടിരിക്കണെ. അതപ്പൊ ഇങ്ങിനെയായിരുന്നല്ലേ

ഒരു താന്തോന്നി...™ said...

അയ്യോ അതു ചിലപ്പോള്‍ എന്റെ തെറ്റായിരിക്കും...
കുറെ തിരഞ്ഞ് കിട്ടിയപ്പൊല്‍ ഞാന്‍ ശ്രദ്ധിച്ചില്ല...
സോറി...

spartan#59 said...

http://mobandpctricks.blogspot.com/